03:07am 13 November 2026
NEWS
ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകം പ്രകാശനം ചെയ്തു
23/02/2026  10:51 AM IST
nila
ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകം പ്രകാശനം ചെയ്തു

 

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറ്റി ഒന്നാമത് പുസ്തകത്തിന്റെ  പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. വിജയമന്ത്രങ്ങളുടെ പതിനൊന്നാമത് ഭാഗമാണ് പ്രകാശനം ചെയ്ത്. 

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീലഫിലിപ്പിന് ആദ്യ പ്രതി നല്‍കി സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പാണ് പ്രകാശനം നിര്‍വഹിച്ചത്. 

റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ഖത്തര്‍ ട്രിബ്യൂണ്‍ ബിസിനസ് എഡിറ്റര്‍ സത്യേന്ദ്ര പഥക്, വിജയമന്ത്രങ്ങള്‍ പോഡ്കാസ്റ്റിന്റെ അവതാരകന്‍ റാഫി പാറക്കാട്ടില്‍ , വ്ളോഗര്‍ സനിത സന്തോഷ്, ഗ്രന്ഥകാരന്‍  ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു. ആര്‍ജെ.പാര്‍വതിയായിരുന്നു പരിപാടിയുടെ  അവതാരക

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img